രാജ്യത്തെ പ്രധാന മാർക്കറ്റുകളിൽ ഉള്ളിക്ക് വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. പുതിയ സ്റ്റോക്ക് മാർക്കറ്റിലെത്തുന്ന സാഹചര്യത്തിലാണ് വില കുറയുക.
ആസന്നമായ മൺസൂൺ കാലത്തു ഉള്ളി സംഭരിച്ചുവെക്കാനുള്ള ബുദ്ധിമുട്ടിനെ തുടർന്നാണ് സമീപദിനങ്ങളിൽ കൂടുതൽ ഉള്ളി മാർക്കറ്റിലേക്ക് എത്തുമെന്നും കുറഞ്ഞ വിലക്ക് ലഭ്യമാകുമെന്നും കരുതുന്നത്.
മഹാരാഷ്ട്രയിലെ മാർക്കറ്റുകളിൽ അവസാന അഞ്ച് ആഴ്ചകളിൽ 65 ശതമാനമാണ് വിലയിടിഞ്ഞത്. നവംബർ 10ന് കിലോക്ക് 54 രൂപ മൊത്തവിലയുണ്ടായിരുന്ന ഉള്ളിക്ക് ഡിസംബർ ഒമ്പതിന് 18 രൂപയായി വില കുറഞ്ഞിരുന്നു.
കർണാടകയിലെ ബെൽഗാവി മാർക്കറ്റിൽ ഉള്ളിയുടെ ഇപ്പോഴത്തെ വില 20 മുതൽ 38 രൂപ വരെയാണ്. കഴിഞ്ഞ മാസം ഇത് 70 രൂപ ആയിരുന്നു. വിപണിയിൽ ഈ പ്രവണത തുടർന്നാൽ കേരളത്തിലെ മാർക്കറ്റുകളിലും ഉള്ളി വിലയിടിയുമെന്നാണ് വിലയിരുത്തൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക