അലന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റു. ഷുഹൈബ് മത്സരിച്ചിരുന്നത് കോഴിക്കോട് കോര്‍പറേഷനിലായിരുന്നു. ആര്‍എംപി സ്ഥാനാര്‍ത്ഥിയായിരുന്നു. അതേസമയം ആര്‍എംപി ഒഞ്ചിയത്ത് ഭരണം നിലനിര്‍ത്തി. എന്നാൽ സീറ്റ് നില കുറഞ്ഞു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും തോറ്റത് പാര്‍ട്ടിക്ക് തിരിച്ചടിയായി. എല്‍ഡിഎഫ് 2,3 വാര്‍ഡുകളില്‍ വിജയിച്ചു.
കാസർഗോഡ് പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് ജയമുറപ്പിച്ച് യുഡിഎഫ്
വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട്ട് നേട്ടമുണ്ടാക്കുന്നുണ്ട്. മുക്കം നഗരസഭയില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കുള്ളിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കൂട്ട്കെട്ട് വിജയിച്ചിരിക്കുന്നത് മൂന്ന് ഡിവിഷനുകളിലാണ്. എല്‍ഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ വ്യക്തമായ ലീഡാണ് ഉള്ളത്. 476 പഞ്ചായത്തുകളിലാണ് നേട്ടമുണ്ടായിരിക്കുന്നത്. യുഡിഎഫും 381 പഞ്ചായത്തുകളില്‍ മുന്നേറുന്നുണ്ട്. 24 ഇടത്ത് ബിജെപിയും മുന്‍തൂക്കം നിലനിര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക