പാലായിൽ ജോസ് കെ മാണിക്ക് വൻ മുന്നേറ്റം. നഗരസഭ രൂപീകരിച്ചശേഷം ആദ്യമായി എൽഡിഎഫ് ഭരണം ഉറപ്പിച്ചു. 14 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് കോട്ടയായ കോട്ടയം ജില്ലയിൽ ചെങ്കൊടി പാറിക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടു.
പാലക്കാടിന് പിന്നാലെ പന്തളം നഗരസഭയും ബിജെപി പിടിച്ചെടുത്തു
ഇടതുമുന്നണിയുടെ ഭാഗമായതോടെ കോട്ടയം ജില്ല തങ്ങളുടെ ശക്തി കേന്ദ്രമാണെന്ന് തെളിയിക്കേണ്ടത് ജോസ് കെ. മാണി വിഭാഗത്തിന്റെ ആവശ്യമായിരുന്നു. അതിൽ വിജയം കണ്ടു എന്നുവേണം പറയാൻ. അവസാന നിമിഷത്തിൽ രണ്ടില ചിഹ്നം ലഭിച്ചത് കരുത്താകുമെന്ന പ്രതീക്ഷയും ജോസ് കെ മാണിക്കുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക