നിലമ്പൂര്‍: നിലമ്പൂരിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കൂട്ട രാജി. ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറുപ്പ്, ബ്ലോക്ക് പ്രസിഡന്റ് എ.ഗോപിനാഥ് എന്നിവര്‍ രാജിവച്ചു.
ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരിൽ കോൺഗ്രസിനു തദ്ദേശതിരഞ്ഞെടുപ്പിൽ വൻതിരിച്ചടിയാണ് നേരിട്ടത്. വെറും ഒൻപതു വാർഡുകളിൽ മാത്രമാണ് കോൺഗ്രസിനു ജയിക്കാനായത്.
മുസ്ലിം ലീഗിന് ഒരു സീറ്റു പോലും ലഭിച്ചിട്ടില്ല. പി.വി. അൻവർ എംഎൽഎ നടത്തിയ ‘ഓപ്പറേഷൻ’ ആണ് യുഡിഎഫിന്റെ കനത്ത തോൽവിക്കിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക