ഈ വര്‍ഷത്തെ ക്ഷേത്രകലാ അക്കാദമി പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശില്പം, ലോഹശില്പം, ശിലാശില്പം, ചെങ്കല്ശില്പം, യക്ഷഗാനം, മോഹിനിയാട്ടം, ചുമര്‍ചിത്രം, തിടമ്പുനൃത്തം, കളമെഴുത്ത്, കഥകളി (വേഷം/ചുട്ടി/സംഗീതം), കൃഷ്ണനാട്ടം, തീയാടിക്കൂത്ത്, തുള്ളല്‍, ക്ഷേത്രവാദ്യം, സോപാനസംഗീതം, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, പാഠകം, നങ്ങ്യാര്‍കൂത്ത്, ശാസ്ത്രീയസംഗീതം, അക്ഷരശ്ലോകം, ക്ഷേത്രവൈഞ്ജാനിക സാഹിത്യം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്.
കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി
ക്ഷേത്രവൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ 2019 – 20 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ മൂന്നു കോപ്പികള്‍ (ഗ്രന്ഥകാരന്മാര്ക്കോ പ്രസാധകര്‍ക്കോ അയക്കാവുന്നതാണ്) അപേക്ഷയോടൊപ്പം നല്‍കണം. വിവിധ ക്ഷേത്രകലകളില്‍ പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന 2020 ഡിസംബര്‍ 31 ന് 40 വയസ് തികയാത്ത വിവിധ രംഗങ്ങളിലുള്ള ക്ഷേത്ര കലാകാരന്മാരില് നിന്ന് യുവപ്രതിഭാ പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു.
യുവനടിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കുമെന്ന് പൊലീസ്
അപേക്ഷാ ഫോറം www.kshethrakalaacademy.orgല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറവും ഏറ്റവും പുതിയ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും മറ്റ് ബന്ധപ്പെട്ട രേഖകളും സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂര്‍ – 670303 എന്ന വിലാസത്തില്‍ 2021 ജനുവരി 15 ന് വൈകിട്ട് അഞ്ച് മണിക്കകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04972986030, 9847913669, 9847510589.
പ്രതികരിക്കാൻ ഇവിടെ എഴുതുക