എറണാകുളത്തെ ഷോപ്പിംഗ് മാളില്‍ വച്ച് അപമാനിതയായി എന്ന യുവനടിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കുമെന്ന് കളമശേരി പൊലീസ് വ്യക്തമാക്കി. കൂടാതെ ഷോപ്പിംഗ് മാളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. നടി ആക്രമണത്തിന് ഇരയായ വിവരം അറിയിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായത്.
സി.എം.രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും; അടുത്ത ആഴ്ച ഹാജരാകണമെന്ന് നിര്‍ദ്ദേശം
പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. രണ്ട് യുവാക്കള്‍ തന്നെ പിന്തുടര്‍ന്നുവെന്നും ശരീരഭാഗത്ത് സ്പര്‍ശിച്ചുവെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. സംഭവം തന്റെ സഹോദരി കണ്ടെന്നും ശേഷവും യുവാക്കള്‍ പിന്തുടര്ന്നെന്നും സംസാരിക്കാനും ശ്രമിച്ചെന്നും തന്റെ മാതാവ് എത്തിയതിന് ശേഷമാണ് യുവാക്കള്‍ പോയതെന്നും നടി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക