തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചെന്ന വിവരം അദ്ദേഹം തന്നെയാണ് അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം രോഗവിവരം പങ്കുവച്ചത്. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്.
പ്രിയമുള്ളവരെ, ഇന്ന് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപ്പെട്ട സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. – തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക