ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘വെള്ളം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ അപകടത്തിൽ നിന്നും നായകൻ ജയസൂര്യ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും തന്നാൽ കഴിയും വിധം ആ ഷോട്ട് ന്നന്നാക്കുവാൻ ജയസൂര്യ കാണിച്ച ഉത്തരവാദിത്വം ലൊക്കേഷനിലെ പലരെയും ഞെട്ടിച്ചു എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സീനിൽ ജയസൂര്യയുടെ കയ്യിലെ ഭാരമേറിയ യന്ത്രം നിയന്ത്രണം വിടുകയായിരുന്നു
സമയോചിതമായ ഇടപെടൽ കൊണ്ടാണ് ജയസൂര്യ അപകടത്തിൽ പെടാതെ രക്ഷപെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ ആണ് ഇത്. സെറ്റിൽ ഉണ്ടായിരുന്നവർ ഉടൻ തന്നെ ജയസൂര്യയെ പിടിച്ചു മാറ്റുകയും ചെയ്തു. മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്
പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്
ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക