സിനിമയുടെ ഗ്ലാമർ ലോകത്തു നിന്ന് പിൻവാങ്ങി ആത്മീയ വഴി തിരഞ്ഞെടുക്കുന്നു എന്ന സന പ്രഖ്യാപനവും പിന്നാലെയുള്ള വിവാഹ വാർത്തയും ആരാധകർ ഏറെ ഞെട്ടലോടെയാണ് കേട്ടത്. മുസ്ലീം മതപണ്ഡിതനായ മൗലാന അനസ് സയ്യിദിനെയാണ് സന വിവാഹം കഴിച്ചത്. സിനിമയിൽ നിന്ന് പിൻവാങ്ങിയതിന് പിന്നാലെ സന തന്റെ പഴയകാല ചിത്രങ്ങളും സോഷ്യൽമീഡിയയിൽ നിന്ന് പിൻവലിച്ചിരുന്നു. പ്രാർത്ഥനകളുടേയും ഭർത്താവിനും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സനയുടെ ഇൻസ്റ്റഗ്രാമിൽ ഇപ്പോഴുള്ളത്.
വിവാഹത്തെ കുറിച്ച് പല കഥകൾ പ്രചരിച്ചിരുന്നെങ്കിലും സന അത്തരം വാർത്തകളോടൊന്നും പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ സന തന്റെ വിവാഹത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. അനസ് സയ്യിദിനെ വിവാഹം ചെയ്യാനുള്ള തീരുമാനം ഒരു രാത്രികൊണ്ട് എടുത്ത തീരുമാനമല്ലെന്ന് പറയുകയാണ് മുൻ ബിഗ് ബോസ് താരം കൂടിയായ സന ഖാൻ.
അനസ് സയ്യദിനെ പോലൊരാളെ ഭർത്താവായി ലഭിക്കാനായിരുന്നു താൻ എല്ലാ നാളും പ്രാർത്ഥിച്ചിരുന്നത് എന്ന് പറയുകയാണ് സന. വർഷങ്ങളോളമുള്ള പ്രാർത്ഥനയുടെ ഫലമാണ് അനസ് തന്റെ ജീവിത്തിലേക്ക് വന്നത്. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സന വിവാഹത്തെ കുറിച്ച് പറഞ്ഞത്.
മാന്യനായ വ്യക്തിയാണ് തന്റെ ഭർത്താവ്. മുൻവിധിയോടെ കാര്യങ്ങളെ കാണുന്നയാളുമല്ല അനസ് എന്നും സന പറയുന്നു. തന്നേയും ഭർത്താവിനേയും കുറിച്ച് സോഷ്യൽമീഡിയയിൽ വരുന്ന ട്രോളുകളോടും സന പ്രതികരിച്ചു. വളരെ നല്ല മനുഷ്യനാണ് തന്റെ ഭർത്താവ്. അദ്ദേഹം സുന്ദരനാണെന്ന് എനിക്കറിയാം. ഒരുപക്ഷേ നിങ്ങൾക്ക് അങ്ങനെ തോന്നുന്നില്ലായിരിക്കാം. അത് താൻ കാര്യമാക്കുന്നില്ല. സന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക