കുട്ടികളോട് പറയാന്‍ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച് താരദമ്പതികളായ പൂര്‍ണിമയും ഇന്ദ്രജിത്തും. കുട്ടികളില്‍ അപകര്‍ഷതാ ബോധവും ആത്മവിശ്വാസക്കുറവും ഉണ്ടാക്കിയേക്കാവുന്ന ബോഡി ഷെയിമിങ്, താരതമ്യപ്പെടുത്തി സംസാരിക്കല്‍, ജെന്‍ഡര്‍ ഡിസ്ക്രമിനേഷന്‍ എന്നിവയ്ക്കെതിരെയാണ് പൂര്‍ണിമയും ഇന്ദ്രജിത്തും സംസാരിച്ചത്.
നീ കറുത്തതാണ്, നീ തടിയനാ, നീ മെലിഞ്ഞതാ, നീ ഒരു ആണ്കുട്ടിയാ, നീ പെണ്കുട്ടിയല്ലേ അടക്കവും ഒതുക്കവും വേണ്ടേ തുടങ്ങി കുട്ടികളെ സമൂഹത്തില്‍ നിന്ന് പിന്നിലേക്ക് വലിക്കാനുതകുന്ന വാക്കുകളും പദപ്രയോഗങ്ങളും ഒഴിവാക്കണമെന്നും ഇവര്‍ പറയുന്നു.
കേരള സര്‍ക്കാരിന് കീഴിലുള്ള വനിതാ ശിശു വികസന വകുപ്പിന്റെ നുമുക്ക് വളരാം, നന്നായി വളര്‍ത്താം എന്ന ബോധവല്‍ക്കരണ ക്യാംപയിന്റെ ഭാഗമായാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ഒപ്പം പൂര്‍ണിമയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക