ഇനി മുതൽ ക്ഷേത്രങ്ങളിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കുവാനുള്ള തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കോവിഡ് സാഹചര്യം പരിഗണനയിലെടുത്താണ് ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ മൃഗശാലയൊരുക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്
ക്ഷേത്രങ്ങളിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കി മതപരമായ ചടങ്ങുകൾ മാത്രം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ആനയെ എഴുന്നള്ളിക്കൽ, വീടുകളിൽ പോയിട്ടുള്ള പറയെടുക്കൽ എന്നിവയെല്ലാം ഒഴിവാക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്. അൺലോക്ക് ഘട്ടം ആരംഭിച്ച് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഏർപ്പെടുത്തിയത് മുതൽ ക്ഷേത്ര കൗണ്ടറുകളിലും ശ്രീകോവിലിലുമെല്ലാം ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിപ്പോഴും തുടരുന്നുണ്ട്.
‘ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ വിശ്വസിക്കുന്ന ആളല്ല ഞാൻ; മഞ്ജു വാര്യർ
പ്രതികരിക്കാൻ ഇവിടെ എഴുതുക