ഫൈസര്‍ ബയോടെക്കിന്റെ കൊവിഡ് വാക്സിന് സ്വീകരിച്ച നഴ്സ് തലകറങ്ങി വീണതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ടെന്നസിയ്ക്കടുത്തുള്ള ആശുപത്രിയിലെ നഴ്സാണ് വാക്സിന് സ്വീകരിച്ച് നിമിഷങ്ങള്‍ക്കകം ബോധരഹിതയായത്.
ടിഫാനി ഡോവര്‍ എന്ന നഴ്സിനാണ് വാക്സിന് സ്വീകരിച്ചതിനു ശേഷം ബോധക്ഷയമുണ്ടായത്. വാക്സിന് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് ടിഫാനിയ്ക്ക് ബോധക്ഷയമുണ്ടായത്.
ഇത് തുടര്‍ന്നാല്‍ രാജിവയ്ക്കും; ഫ്ളക്സുകള്‍ സ്വാഭാവിക പ്രതികരണം മാത്രം: കെ.സുധാകരന്
മാധ്യമങ്ങളോട് വാക്സിനെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത തോന്നിയ ടിഫാനി തനിക്ക് തലകറങ്ങുന്നുവെന്ന് പറഞ്ഞിരുന്നു. ഉടന്‍ തന്നെ ബോധമറ്റ് വീഴുകയായിരുന്നു അവര്‍. തുടര്‍ന്ന് നിരവധി ഡോക്ടര്‍മാര്‍ ചേര്‍ന്ന് ടിഫാനിയെ എഴുന്നേല്പ്പിച്ചിരുത്തുകയായിരുന്നു.
ബോധക്ഷയത്തിനു മുമ്പ് ടിഫാനി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു, നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയാവുന്നതുപോലെ ഇന്ന് ഞങ്ങള്‍ വാക്സിന് സ്വീകരിക്കുന്നതിന്റെ ആവേശത്തിലാണ്. കൊവിഡ് വാര്‍ഡില്‍ ആണ് ഞങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി ജോലി ചെയ്യുന്നത്. അതിനാലാണ് ആദ്യ വാക്സിന് ഞങ്ങളില്‍ കുത്തിവെയ്ക്കുന്നത്, ഗവേഷകര്‍ പറഞ്ഞു.
അതേസമയം ടിഫാനിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തനിക്ക് ഇപ്പോള്‍ യാതൊരു കുഴപ്പവുമില്ലെന്നും സാധാരണനിലയിലെത്തിയെന്നും ടിഫാനി ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക