പാറശാല : വിവാഹാലോചനയ്ക്കെത്തിയവർ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപെട്ട് 2 മരണം. 2 പേർക്കു ഗുരുതര പരുക്കേറ്റു. ഇന്നലെ രാവിലെ 10ന് തെക്കൻകുരിശുമല സംഗമവേദിയിലായിരുന്നു അപകടം.
പാറശാല കുറുംകുട്ടി സുമംഗലയിൽ പരേതനായ പ്രേമചന്ദ്രന്റെ ഭാര്യ സുമ (48), കുന്നുമാംവിളവീട്ടിൽ പരേതനായ ശശിയുടെ ഭാര്യ രാധാമണി (60) എന്നിവരാണു മരിച്ചത്.
കുരിശുമല നെറുകയിലേക്കു നീളുന്ന റോഡിൽ അഞ്ചാംകുരിശിനു സമീപം ഉടയൻകാവിലെ ഒരു വീട്ടിൽ വന്നുമടങ്ങുമ്പോഴായിരുന്നു അപകടം.
മലഞ്ചെരുവിലുള്ള റോഡിലെ കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ സംഗമവേദി റോഡിലെത്തി എതിർവശത്തെ പുരയിടത്തിലുള്ള പാറയിലിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക