തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തിരിച്ചടി കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇതിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും പ്രതീക്ഷിച്ച വിജയം കോണ്ഗ്രസിനുണ്ടായില്ലെന്നും അതില്‍ ആശങ്കയുണ്ടാകാമെങ്കിലും പരസ്യ വിവാദം അവസാനിപ്പിക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്
കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നത് സത്യമായ കാര്യമാണെന്നും അത്തരം കാര്യങ്ങളെക്കുറിച്ച് നേതാക്കന്മാര്ക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് വലിയ അപരാധമല്ലെന്നും എന്നാല്‍ പരസ്യ വിവാദങ്ങള്‍ തത്കാലം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക