ഡീഗോ കോസ്റ്റയുടെയും ഗബ്രിയേല്‍ ജീസസിന്റെയും ഒരേ യുവതിയ്ക്കൊപ്പമുള്ള അര്‍ധനഗ്ന ഫോട്ടോ വൈറലാകുന്നു. ഒരു ചാരിറ്റി ഷോപ്പില്‍ വില്‍പ്പനയ്ക്കെത്തിയ ബൈബിളില്‍ നിന്നാണ് ഈ രണ്ടു ഫോട്ടോകളും കണ്ടെത്തിയിരിക്കുന്നത്.
അടുത്തിടെ ലണ്ടനില്‍ സംഭാവന ചെയ്ത ഒരു ബൈബിളില്‍ നിന്നാണ് ഈ വിചിത്രമായ ഫോട്ടോകള്‍ കണ്ടെത്തിയതെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ചിത്രങ്ങളിലും ഡീഗോയും ഗബ്രിയേലും അര്‍ധനഗ്നരായി പ്രത്യക്ഷപ്പെടുന്നത് ഒരു യുവതിക്കൊപ്പം തന്നെയാണ്.
രണ്ടു ഫോട്ടോകളിലെയും താരങ്ങള്‍ക്കൊപ്പം ഉള്ളത് ഒരേ യുവതിയാണ് വിവധ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും പുഞ്ചിരിയോടെയാണ് ഈ യുവതിയ്ക്കൊപ്പം കാണപ്പെടുന്നത്. അതെസമയം ഇരുവരുടെയും ഒരേ രീതിയിലുള്ള ഫോട്ടോകള്‍ വ്യത്യസ്ത സമയങ്ങളില്‍ എടുത്തിട്ടുള്ളവയാണ്.ഇരുവര്‍ക്കും ഒപ്പമുളള യുവതി ആരാണെന്നും വ്യക്തമല്ല.
ഈ ഫോട്ടോകള്‍ ചാരിറ്റി ഷോപ്പില്‍ വില്‍പ്പനയ്ക്കെത്തിയ ബൈബിളിനുള്ളില്‍ എങ്ങനെ എത്തിയെന്നതും ദുരൂഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക