കർഷക സമരം നടത്തുന്ന കർഷകരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. മാത്രമല്ല, കിസാന്‍ ഏക്ത മോര്‍ച്ചയുടെ അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിന് വിധേയമായതായും കർഷകർ അറിയിച്ചു. ഏഴ് ലക്ഷത്തിലധികം പേര് പിന്തുടരുന്ന പേജാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരിക്കുന്നത്. കിസാൻ ഏക്താ മോർച്ചയുടെ ഈ പ്രക്ഷോഭത്തിനായി ഉപയോഗിക്കുന്ന പേജാണിത്.
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നതാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള കാരണമായി പറഞ്ഞത്. ഇവരുടെ ഇൻസ്റ്റഗ്രാം പേജും സമാന രീതിയിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കാർഷിക നിയമങ്ങൾ വർഷങ്ങളോളം ചർച്ച ചെയ്തെടുത്ത തീരുമാനമാണെന്നാണ് കേന്ദ്രത്തിന്റെ പക്ഷമെങ്കിൽ നിയമങ്ങൾ പൂർണ്ണമായും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കർഷകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക