ബാഹുബലിയ്ക്ക് ശേഷം പുറത്തിറങ്ങിയ വമ്പൻ ഹിറ്റ് ചിത്രമായിരുന്നു കെജിഎഫ്. യാഷ് നായകനായെത്തിയ ചിത്രം വൻ വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള വഴിയൊരുക്കിയാണ് സിനിമ പുറത്തിറങ്ങിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പ്രിയദര്‍ശന്റെ അമ്മയുടെ റെസിപ്പിയില്‍ മീന്‍ പൊരിച്ച് മോഹന്‍ലാല്‍; വീഡിയോ
ജനുവരി എട്ടാം തീയതിയാണ് കെജിഎഫ് 2ന്റെ ടീസര്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുമ്പോൾ ബോളിവുഡ് താരം സഞ്ജയ് ദത്തിനെ പ്രതിനായക വേഷത്തിൽ കാണാം. പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേർന്ന് കഥയെഴുതിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് നീല്‍ ആണ്. 2018 ലാണ് കെജിഎഫിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.
അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം; കെ ഗോപാലകൃഷ്ണ ഭട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക