ലക്നൗ: ഉത്തര്‍പ്രദേശില്‍ കണ്ടെയ്നര്‍ ഇടിച്ച് കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ വെന്തുമരിച്ചു. ആഗ്ര യമുന എക്സ്പ്രസ് വേയിലാണ് സംഭവം.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കണ്ടെയ്നറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന് തീപിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ സഹായത്തിനായി അഭ്യര്‍ഥിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയത് എന്ന് ആക്ഷേപമുണ്ട്.
കണ്ടെയ്നര്‍ തെറ്റായ ദിശയിലാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കണ്ടെയ്നര്‍ ഡ്രൈവര്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക