നടി ഷക്കീലയുടെ ബയോപിക് ആയി ‘ഷക്കീല’ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ ബയോപിക് ഒരുങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഷക്കീല. അര്‍ഹിക്കുന്ന ബഹുമാനം ഒരിക്കലും ലഭിച്ചിട്ടില്ലെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഷക്കീല പറയുന്നു.
താന്‍ ആരോടും സഹതാപമോ, ബഹുമാനമോ ചോദിക്കുന്നില്ല. അര്‍ഹിക്കുന്ന ബഹുമാനം ലഭിച്ചിട്ടില്ലെന്ന് തോന്നിയിട്ടില്ല. തന്റെ പുറകില്‍ നിന്ന് തന്നെ കുറിച്ച് സംസാരിക്കുന്നവരെ പറ്റി വേവലാതിപ്പെടാറില്ല. തന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ഷക്കീല പറയുന്നു. കൂടാതെ ഭാവിയില്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉപദേശവും താരം നല്‍കുന്നുണ്ട്.
താന്‍ ചെയ്ത അതേ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക, വഞ്ചിക്കപ്പെടാതിരിക്കുക. തന്റെ പുസ്തകത്തിലും അത് എഴുതിയിട്ടുണ്ട്. ‘ഷക്കീല’ സിനിമ താന്‍ കണ്ടെന്നും സിനിമ സ്ത്രീകള്‍ക്കായി ഒരു സന്ദേശം നല്‍കുന്നുണ്ട്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. അതില്‍ അതിയായ സന്തോഷവുമുണ്ടെന്നും ഷക്കീല വ്യക്തമാക്കി.
ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം റിച്ച ഛദ്ദ ആണ് ഷക്കീലയായി വേഷമിടുന്നത്. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെതായി രണ്ട് ടീസറുകളും പുറത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക