വാഷിങ്ടണ്‍: അമേരിക്കയില്‍ കഞ്ചാവ് മിഠായികള്‍ക്ക് വന്‍ ഡിമാന്‍ഡെന്ന് റിപ്പോര്‍ട്ട്. ജെല്ലി രൂപത്തിലുള്ള മിഠായികളാണ് കൂടുതലായി പ്രചാരത്തിലുള്ളത്. രോഗങ്ങള്‍ക്കുള്ള കഞ്ചാവ് കൊണ്ടുള്ള മരുന്നുകള്‍ക്കാണ് വിപണിയില്‍ 85 ശതമാനവും ആവിശ്യക്കാര്‍. ബാക്കി 15 ശതമാനവും ഭക്ഷ്യവസ്തുക്കളാണ്.
പ്രധാനമായും പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയുടെ രൂപത്തിലും, ബ്രഡ്, വെണ്ണ, ക്യപ്സൂള്‍ രൂപത്തിലുള്ള ഭക്ഷ്യവസ്തുക്കളിലൂടെയാണ് ഇവ വില്‍ക്കുന്നത്.
കഞ്ചാവ് മിഠായികള്‍ക്ക് നിര്‍മ്മാണത്തില്‍ മുന്‍നിരയിലുള്ള കമ്പനികള്‍ വാന, ഡിക്സി എന്നിവയാണ്. നിലവില്‍ വിപണിയില്‍ 15 ശതമാനവും മിഠായികള്‍ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. 67 ശതമാനം ജെല്ലി മിഠായികളും.
ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ മൂന്നാമതൊരു വകഭേദം കൂടി കണ്ടെത്തി; പുതിയ വൈറസ് വകഭേദം കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവരില്‍
ഓക്ക്ലഹോമ, മേരിലാന്‍ഡ് എന്നീ അമേരിക്കന്‍ സംസ്ഥാനങ്ങളിലും കാനഡയിലും പുതിയ മിഠായികള്‍ ഇറക്കി. കൂടാതെ ഫ്ളോറിഡ, മിസ്സോറി എന്നി സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷത്തോടെ പുതിയ ഇനങ്ങള്‍ ഇറക്കാനാണ് തീരുമാനം.
ജെല്ലികളുടെ വലുപ്പത്തില്‍ സുഗന്ധവും,നിറവും, കോട്ടിങും ഉള്‍പ്പെടെ പുതിയ രൂപത്തിലാകും ഇവ ഇറങ്ങുക. അടുത്തിടെയാണ് കഞ്ചാവിനെ അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഐക്യരാഷ്ട്രസഭ നീക്കം ചെയ്തത്. കൂടാതെ കോവിഡിനെതിരെ പ്രതിരോധത്തിന് ഉപയോഗിക്കാമെന്നും പഠനം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക