ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിര കാര്‍ഷിക ബില്ലിനെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍.
നിയമം കര്‍ഷക വിരുദ്ധമാണെന്നും മറികടക്കാന്‍ നിയമ നിര്‍മാണം ഉണ്ടാകുെമന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം കരടിന് അംഗീകാരം നല്കി.
മന്ത്രിസഭായോഗത്തിന് മുന്നിലെത്തിയ നയപ്രഖ്യാപന കരടില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ ഇല്ലായിരുന്നു. മന്ത്രിസഭ ചര്‍ച്ച ചെയ്താണ് ഇതുകൂടി ഉള്‍പ്പെടുത്തി അംഗീകാരം നല്‍കിയത്.
നയപ്രഖ്യാപനം ഗവര്‍ണര്‍ അംഗീകരിച്ചാലും ബജറ്റ് സമ്മേളനത്തില്‍ ഇതുവായിക്കുമോ വായിക്കാതെ ഒഴിവാക്കുമോയെന്നാണ് കണ്ടറിയേണ്ടത്.അതേസമയം, പ്രത്യേക നിയമസഭാസമ്മേളനം ചേരാന്‍ അനുമതി നിഷേധിച്ച ഗവര്‍ണറെ വെല്ലുവിളിച്ച് സര്‍ക്കാര്‍. ഡിസംബര്‍ 31ന് നിയമസഭ ചേരും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരുമണിക്കൂര്‍ ചര്‍ച്ച ചെയ്യും. സമ്മേളനം ചേരാന്‍ അനുമതിക്കായി വീണ്ടും ഗവര്‍ണറെ സമീപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കര്‍ഷകരുടെ വിഷയം പൊതുതാല്പര്യമുള്ളവിഷയമെന്നും അടിയന്തരപ്രാധാന്യമുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക