പുതിയ രണ്ട് പോക്സോ കോടതികള്‍ക്ക് കൂടി സംസ്ഥാനത്ത് അനുമതി നൽകി. തിരുവനന്തപുരത്തും നെടുമങ്ങാടുമാണ് പോക്സോ കോടതികള്‍ പുതിയതായി അനുവദിച്ചത്. നിലവില്‍ 23 കോടതികളാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.
പുതിയ കോടതികൾ തുടങ്ങാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ജനുവരി എട്ട് മുതലാണ് പുതിയ കോടതികളുടെ പ്രവര്‍ത്തനം തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക