രാഷ്ട്രീയ പാർട്ടിയുമായി വീണ്ടും സജീവ രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ ദേവൻ. എന്നാൽ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു കൂടെയെന്ന് പലതവണ തന്റെ ഭാര്യ ചോദിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടൻ ദേവന്. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദേവന്റെ വാക്കുകൾ
എന്റെ സുമ (ഭാര്യ) എന്നോടു പറയും, എന്തിനാ ഇങ്ങനെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. ഇവിടെ ഭയങ്കര പ്രശ്നങ്ങളാണല്ലോ എന്ന്. ഒരിക്കല്‍ ഇലക്ഷന് കഴിഞ്ഞ് ക്ഷീണിച്ച് അവശനായി ഞാന്‍ വീട്ടിലെത്തി. വന്നു കയറിയപ്പോള്‍ കരഞ്ഞു കൊണ്ട് അവള് എന്നോട് ചോദിച്ചത്, നമുക്ക് പറ്റിയ പണിയല്ലിത് നിര്‍ത്തിക്കൂടെ എന്നായിരുന്നു. ഒറ്റ മകളേ നമുക്കുള്ളൂ; അവളെ കല്യാണം കഴിപ്പിക്കാനും, നമുക്ക് ജീവിക്കാനുമുള്ള പണം ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ എന്ന്.
നമുക്ക് മാത്രം പോരല്ലോടി എന്നായിരുന്നു അതിനുള്ള എന്റെ മറുപടി. ആ ചിന്ത തന്നെയാണ് ഇന്നും എന്നെ ഇവിടെ നിര്‍ത്തുന്നത്. ”
പ്രതികരിക്കാൻ ഇവിടെ എഴുതുക