തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ തന്നെ മറുപടി കൊടുക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. താരത്തിന്റെ ക്രിസ്മസ് സ്പെഷ്യല്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ ചിത്രങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് അശ്വതി.
സാധാരണയായി നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന താരം അല്‍പ്പം മോഡേണ്‍ ലുക്കിലാണ് എത്തിയിരിക്കുന്നത്. ഈ മേക്കപ്പും കളറും ഒന്നും ചേരില്ല. ചുവപ്പ് കളര്‍ കൂടി ആയപ്പോള്‍ ഓവര്‍ ആയി എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ എത്തിയത്.
”മോശമായി പോയി… ലാളിത്യത്തോട് കൂടിയ ഫോട്ടോയാണ് നല്ലത്… മേക്കപ്പും കളര്‍ സെറ്റപ്പ് എല്ലാം കഷ്ടം” എന്നാണ് ഒരു കമന്റ്. ഈ കമന്റിന് അശ്വതിയുടെ മറുപടി ഇതാണ്, ”പേഴ്സണല്‍ ലൈഫില്‍ പോരെ ലാളിത്യം? മേക്കപ്പ് ഒക്കെ പ്രൊഫഷന്റെ ഭാഗമാണ്.”
അവതാരകയായി മിനിസ്ക്രീനിലെത്തിയ അശ്വതി ശ്രീകാന്ത് പ്രേക്ഷകരുടെ പ്രിയ താരമാണ്. നിലവില്‍ ചക്കപ്പഴം എന്ന ഹാസ്യപരമ്പരയില്‍ അഭിനയിക്കുകയാണ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക