ഐഎസ്എല്‍ ഏഴാം സീസണില്‍ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദ് എഫ്സിക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ വിജയം. മലയാളി താരം അബ്ദുള്‍ ഹക്കുവും ജോര്‍ദാന്‍ മുറേയുമാണ് ഗോളുകള്‍ നേടിയത്. മലയാളി താരങ്ങളായ രാഹുല്‍ കെ പിയും സഹല്‍ അബ്ദുല്‍ സമദും അബ്ദുള്‍ ഹക്കുവും ആദ്യ ഇലവനിലെത്തിയിരുന്നു.
കർഷകരുമായി കൂടിക്കാഴ്ച നടത്താൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
82-ാം മിനുറ്റില്‍ വലത് വിങ്ങിലൂടെ കുതിച്ച രാഹുല്‍ ഷോട്ടുതിര്‍ത്തെങ്കിലും സുബ്രതോ പുറത്തേക്ക് തട്ടിയകറ്റി. 87-ാം മിനുറ്റില്‍ ആല്‍ബിനോ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി എത്തുകയായിരുന്നു. തുടർന്ന് ജോര്‍ദാന്‍ മുറേ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ സ്വന്തമാക്കിയതോടെ ഏഴാം സീസണിലെ ആദ്യ വിജയം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക