ഇക്കഴിഞ്ഞ നവംബർ മാസം തന്റെ സെക്സ് ഡോളിനെ വിവാഹം ചെയ്ത് ഖസാക്കിസ്ഥാൻ സ്വദേശിയായ ബോഡി ബിൽഡർ യൂറി ടോളോച്കൊ വാർത്തകളിൽ ഇടം നേടിയിരുന്നു. മാർഗോ എന്ന തന്റെ സെക്സ് ടോയ് ആണ് യൂറിയുടെ വധുവായത്. എന്നാലിപ്പോൾ മാർഗോയ്ക്ക് ഗുരുതര പരിക്കേറ്റെന്നും റിപ്പയർ ചെയ്യാൻ അയച്ചിരിക്കുന്നു എന്ന് ഭർത്താവ് പറയുന്നു
തീർത്തും വിചിത്രമാണ് യൂറിയുടെയും മാർഗോയുടെയും പ്രണയം. ഒരു വർഷത്തോളം ഇവർ ഡേറ്റിങ്ങിലായിരുന്നു. മറ്റാർക്കും താങ്ങാനാവാത്ത വേദന പോലും തന്റെ പ്രിയതമ സഹിക്കും എന്ന് യൂറി പറഞ്ഞിരുന്നു. ഒരാൾ അപമര്യാദയായി പെരുമാറാൻ തുടങ്ങിയപ്പോൾ തീർത്തും സാഹസികമായാണ് യൂറിയുടെ ജീവിതത്തിലേക്ക് മാർഗോ കടന്നു വന്നത് (തുടർന്ന് വായിക്കുക)
ഒരു ബാറിലെ വെയ്ട്രെസ്സായി മാർഗോ ജോലി നോക്കുകയായിരുന്നത്രെ. അപ്പോഴാണ് ഒരാൾ അവളോട് മോശമായി പെരുമാറാൻ തുടങ്ങിയത്. ഇത് കണ്ട യൂറി ഇടപെടുകയും അവളെ ഒപ്പം കൂട്ടുകയുമായിരുന്നു
മാർച്ച് മാസത്തിൽ വിവാഹം നടത്താനായിരുന്നു പ്ലാൻ എങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിവാഹം നീണ്ടുപോയി. ഒടുവിൽ നവംബറിൽ സുഹൃത്തുക്കൾക്കൊപ്പം വിവാഹം കൊണ്ടാടി. എട്ടു മാസത്തോളം ബന്ധം തുടർന്ന ശേഷമാണ് വിവാഹമെന്ന കാര്യത്തിലേക്കു കടന്നതെന്ന് യൂറി
വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതും മാർഗോയ്ക്ക് ദുരൂഹ സാഹചര്യത്തിൽ പരിക്കേൽക്കുകയായിരുന്നു എന്ന് യൂറി. അവരുടെ നാട്ടിലെ ക്രിസ്തുമസ് ദിനമായ ജനുവരി ഏഴിന് മാർഗോ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് യൂറി. ഇപ്പോൾ മാർഗോ മറ്റൊരു പട്ടണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക