ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സൈന്യം. രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ആക്രമണ പദ്ധതി തകര്‍ത്ത്. മൂന്ന് തീവ്രവാദികളെ സൈന്യം പിടികൂടി. ഇവരില്‍ നിന്ന് വന്‍ ആയുധ ശേഖരവും സുരക്ഷ സേന കണ്ടെടുത്തു.
പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായ ഭീകരര്‍. പൂഞ്ചിലെ ഹിന്ദു, മുസ്ലീം ആരാധാനലയങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ ശ്രമം. പൂഞ്ച് പൊലീസ് സൂപ്രണ്ട് രമേശ് അഗ്രാല് വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു. പിടിക്കപ്പെട്ടവരില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്. രണ്ടാഴ്ചയിലേറെയായി ഇവര്‍ നിരീക്ഷണത്തിലായിരുന്നെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.
കശ്മീരില്‍ സൈന്യം നടത്തിയ മറ്റൊരു നീക്കത്തില്‍ രണ്ടു ഭീകരരെ കൂടി പിടികൂടി. നിയന്ത്രണരേഖയ്ക്ക് സമീപമുളള ബലാക്കോട്ട് സെക്ടറില്‍ നിന്നാണ് ഭീകരരെ സൈന്യം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക