Home KERALA സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ ശിവശങ്കര്‍; ശക്തമായ തെളിവുകളുമായി കസ്റ്റംസ്

സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ ശിവശങ്കര്‍; ശക്തമായ തെളിവുകളുമായി കസ്റ്റംസ്

കൊച്ചി: സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണെന്നും ഇതിന് ശക്തമായ തെളിവുകളുണ്ടെന്നും കസ്റ്റംസ്.

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഗുരുതരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുമായുള്ള അടുപ്പവും പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയും ശിവശങ്കര്‍ ദുരുപയോഗം ചെയ്താണ് സ്വര്‍ണക്കടത്തുകാരെ സഹായിച്ചത്. കള്ളക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് ശിവശങ്കറിന് അറിയാമായിരുന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇക്കാര്യം സര്‍ക്കാറിനെ അറിയിക്കേണ്ടതായിരുന്നെങ്കിലും അത് ഉണ്ടായിട്ടില്ലെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read :   ഉദയ്പുര്‍ കൊലപാതകം ; കനയ്യ ലാലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഗെഹ്‌ലോത്ത്