മലങ്കര കത്തോലിക്ക സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമസ് കതോലിക്കാ ബാവയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നടത്തിയതായി റിപ്പോർട്ട്. സന്ദര്‍ശനം സൗഹൃദം ഊട്ടിയുറപ്പിക്കാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഭയ കൊലപാതകക്കേസ് വൈകിപ്പിക്കാന്‍ മുതിര്‍ന്ന ജഡ്ജി ഇടപെട്ടെന്ന് മുന്‍ സിബിഐ ഡയറക്ടര്‍
ന്യൂനപക്ഷങ്ങളെ യുഡിഎഫിന് ഒപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായി ആണ് നീക്കം. തിരുവനന്തപുരം സഭാ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറാണ് നീണ്ടത്. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കൂടാതെ എല്ലാ മതമേലധ്യക്ഷന്മാരെയും നേരില്‍ കണ്ട് ചര്‍ച്ച നടത്തും. എല്‍ഡിഎഫ് ഇസ്ലാമോഫോബിയ വളര്‍ത്തി ജനത്തെ ഭിന്നിപ്പിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക