എറണാകുളം ജില്ലയിൽ ഷിഗല്ല ജാഗ്രതാ നിർദേശം നൽകി. രോഗലക്ഷണങ്ങളോടെ രണ്ട് പേർ നിരീക്ഷണത്തിൽ. കൂടാതെ ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കാൻ ജാഗ്രതാ നിർദേശം നൽകി. ചോറ്റാനിക്കരയിൽ കഴിഞ്ഞ ദിവസമാണ് 56കാരിയ്ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിവർ. ഇതിനു പുറമേ രണ്ട് പേരിൽ കൂടി ജില്ലയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ജില്ലാ ഭരണകൂടെ അടിയന്തര യോഗം ചേർന്നിരുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന് അനുമതി
ചോറ്റാനിക്കരയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെ കർശന പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്. രോഗ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് നടന്നു വരികയാണ്. പനി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഷിഗല്ല പരിശോധയ്ക്ക് വിധേയമാക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക