സെന്‍ട്രല്‍ വിസ്താ പ്രോജക്ടിന് പാരിസ്ഥിതിക അനുമതിയായെന്ന് റിപ്പോർട്ട്. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ളവയുടെ നിര്‍മാണത്തിനാണ് അനുമതി ഉള്ളത്. പുതുക്കി സമര്‍പ്പിച്ച പദ്ധതിയാണ് അംഗീകരിച്ചത്. ഇതനുസരിച്ച് ആകെ ബില്‍ഡ് അപ് ഏരിയ 17,21,500 സ്ക്വയര്‍ മീറ്റര്‍ ആയി കുറയും. നേരത്തെ ഇത് 18,37,057 സ്ക്വയര്‍ മീറ്റര്‍ ആയിരുന്നു.
പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍
കൂടാതെ പുതിയ പദ്ധതി അനുസരിച്ച് ചെലവ് 1,656 കോടി രൂപ കൂടി കൂടും. നേരത്തെ നിര്‍ദേശിച്ചിരുന്ന 11,794 കോടിയില്‍ നിന്നും 13,450 കോടി ആയി ചെലവ് ഉയരും. പാരിസ്ഥിതിക അനുമതി കിട്ടിയ സാഹചര്യത്തില്‍ നിര്‍മാണാനുമതിക്കായി ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമീപിക്കും. എന്നാൽ നിലവില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രിം കോടതിയുടെ സ്റ്റേയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക