പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും നെഞ്ചേറ്റി പുതുവർഷത്തിലേക്കുള്ള കാൽവെപ്പ്. ഭീതിജനകമായ 2020 ലെ എല്ലാ പ്രയാസങ്ങളെയും ഓർത്തും സങ്കടങ്ങളെ മാറ്റിനിർത്തിയും ഇനി പ്രതീക്ഷകളുടെ മറ്റൊരു വർഷത്തിലേക്ക്. ലോകമാകെ 2020 സമ്മാനിച്ച ഭീതിപ്പെടുത്തുന്ന ഓർമ്മകളിലാണ്. പെസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷമെത്തിയത്. ഇന്ത്യൻ സമയം വൈകീട്ട് മൂന്നരയ്ക്കായിരുന്നു ഇവിടെ പുതുവർഷം എത്തിയത്.
വീണ്ടും എല്ലാ നെറ്റ്വർക്കുകളിലേക്കും വോയ്സ് കോൾ സൗജന്യമാക്കി ജിയോ
പൗരത്വ ഭേദഗതി നിയമം, രാജ്യതലസ്ഥാനത്തെ വംശീയാതിക്രമം, ലോക്ഡൗണ്‍, വെട്ടുകിളി ശല്യം, ചൈനീസ് ആപ്പുകളുടെ നിരോധനം, കരിപ്പൂര്‍ വിമാനത്താവള അപകടം, കര്‍ഷക പ്രക്ഷോഭം തുടങ്ങി ഇനി ഒരു കാലത്തേക്കും കടന്നു വരല്ലേ എന്നാഗ്രഹിക്കുന്ന കോവിഡ് മഹാമാരിയും 2020 എന്ന വർഷത്തേയ്ക്ക് അടയാളപ്പെടുത്താവുന്ന അനുഭവങ്ങളുടെ ചൂടാണ്. കഴിഞ്ഞ വർഷം സമ്മാനിച്ച കോവിഡ് മഹാമാരിയിൽ നിന്ന് ലോകം മുക്തരായിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന വർഷങ്ങളിലേയ്ക്കെല്ലാം നന്മയുടെയും പങ്കുവയ്ക്കലുകളുടെയും സ്നേഹത്തിന്റെയും നല്ല നാളുകളാകട്ടെ… പോയ വർഷത്തെ നഷടങ്ങളിൽ നിന്നെല്ലാം പാഠമുൾക്കൊണ്ടുകൊണ്ടുള്ളതാകട്ടെ ഇനിയുള്ള ഓരോ നാളുകളും…
ജാക്കി ഇനി കോടിപതി; സ്വത്തിന്റെ പകുതി വളർത്തു നായയ്ക്ക് എഴുതി വെച്ച് കർഷകൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക