എല്ലാ നെറ്റ്വർക്കുകളിലേക്കും വീണ്ടും വോയ്സ് കോൾ സൗജന്യമാക്കി ജിയോ. സൗജന്യ വോയ്സ് കോളിൽ നിയന്ത്രണം ഏർപ്പെടുത്തുകയാണ് ജിയോ എന്ന വാർത്ത പുറത്തുവരുന്നത് ഒക്ടോബർ 2017 നായിരുന്നു. നേരത്തെ മറ്റ് നെറ്റ്വർക്കുകളിലേക്ക് ആറ് പൈസ എന്ന നിരക്കിൽ പണം ഈടാക്കിയിരുന്നു. ഇത് പിൻവലിച്ചാണ് വീണ്ടും സേവനം സൗജന്യമാക്കുന്നത്.
സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു
ഇന്റർ കണക്ട് യുസേജ് ചാർജ് കവർ ചെയ്യാനാണ് നിലവിൽ ഉപഭോക്താക്കളിൽ നിന്നും ജിയോ ഔട്ട്ഗോയിംഗ് കോളുകൾക്ക് പണം ഈടാക്കുന്നതെന്ന് വിശദീകരണം നൽകിയിരുന്നു. ഔട്ട്ഗോയിംഗ് കോളുകൾക്കായി ഒരു ഓപറേറ്റർ മറ്റൊരു ഓപറേറ്റർക്ക് ഐയുസി ചാർജ് നൽകണം. ട്രായ് ആണ് ഐയുസി നിശ്ചയിക്കുന്നത്.
ജാക്കി ഇനി കോടിപതി; സ്വത്തിന്റെ പകുതി വളർത്തു നായയ്ക്ക് എഴുതി വെച്ച് കർഷകൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക