ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവുമായ ബൂട്ടാ സിങ് ( 86) അന്തരിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ബൂട്ടാ സിങ് ബിഹാര്‍ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ബൂട്ടാ സിങ്ങിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.
വളരെ പരിചയസമ്പന്നനായ ഭരണകര്‍ത്താവായിരുന്നു ബൂട്ടാ സിങ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പാക്കി. വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നു എന്നും മോദി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക