ബംഗളൂരു: വെര്‍ച്വല്‍ ഉപഗ്രഹ വിക്ഷേപണത്തിന് സൂചന നല്‍കിയിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന്. വെര്‍ച്വല്‍ വിക്ഷേപണ കണ്ട്രോള് സെന്ററും(എല്‍സിസി) വെര്‍ച്വല്‍ സാറ്റലൈറ്റ് കണ്ട്രോള് സെന്ററും(എസ്സിസി) പതിവാകുമെന്നും പുതുവര്‍ഷത്തില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2020ലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ കൊറോണയുടെ കഷ്ടപാടുകളും പരീക്ഷണങ്ങളും ഓര്‍മ്മപ്പെടുത്തുന്നുവെന്നും എങ്കിലും വികസനത്തിലും ഡിസൈനിലും വെര്‍ച്വല്‍ മോഡലിംഗ് വളരെയധികം സഹായിച്ചുവെന്നും ഗഗന്യാന്റേയും ചാന്ദ്രയാന്‍ 3ന്റേയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും
വെര്‍ച്വല്‍ വിക്ഷേപണ കണ്ട്രോള് സെന്റര്‍, വെര്‍ച്വല്‍ സാറ്റലൈറ്റ് കണ്ട്രോള് സെന്റര്‍ എന്നീ ആശയം വികസിപ്പിക്കുകയും പ്രാവര്‍ത്തികമാക്കാനും സാധിച്ചുവെന്നും ഇത് ഭാവിയില്‍ ഉപയോഗപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക