യെമന്‍: യെമനിലെ വിവാഹ ഹാളില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 26 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുതുവല്‍സര ദിനത്തിലായിരുന്നു ആക്രമണം നടന്നത്.
യെമനിലെ ഹൊദെയ്ദ സിറ്റിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഹൂതി വിമതരും സര്‍ക്കാറും പരസ്പരം പഴിചാരിയിരിക്കുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക