തമിഴ്നാട്ടിൽ സിനിമ തീയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും പ്രവേശന നിയന്ത്രണം ഒഴിവാക്കിയതായി റിപ്പോർട്ട്. കൂടാതെ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. കൊവിഡ് കേസുകൾ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഉമ്മന്‍ ചാണ്ടി ഏത് പദവിയില്‍ വന്നാലും സ്വാഗതം ചെയ്യുമെന്ന് രമേശ് ചെന്നിത്തല
50% പ്രവേശനം അനുവദിച്ചു കൊണ്ട് പ്രദർശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാൽ നിയന്ത്രണം നീക്കണമെന്ന് തീയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് ചീഫ് സെക്രട്ടറി, കേന്ദ്രസർക്കാർ മാനദണ്ഡം മറികടന്നാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിജയുടെ മാസ്റ്റർ ഈ മാസം 13 ന് തിയറ്ററിലെത്തുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക