നടന് കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താന്‍ അഹാന കൃഷ്ണയെ കാണാനാണ് വന്നതെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഈ യുവാവ്. ഫസിലുള്‍ അക്ബര്‍ എന്നാണ് യുവാവിന്റെ പേര്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. ഗേറ്റ് ചാടിക്കടന്ന് വാതില്‍ ചവിട്ടിപ്പൊളിക്കാനായിരുന്നു ശ്രമം. മതില് ചാടിക്കടന്ന് എത്തുന്നതിനെ മുമ്പ് വാതില്‍ അടക്കാന്‍ സാധിച്ചതിനാല്‍ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് അഹാന.
താന്‍ കോവിഡ് ബാധിതയായതിനാല്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. പത്തു മണിക്ക് ഗേറ്റ് ചാടി വന്ന യുവാവ് വീടിന്റെ വരാന്തയില്‍ ഉച്ചത്തില്‍ പാട്ടുവച്ച് ഇരിക്കുകയായിരുന്നു. തന്റെ ആരാധകനാണ് കാണണം എന്നാവശ്യപ്പെട്ടാണ് ഇയാള്‍ എത്തിയത്. പൊലീസ് എത്തിയപ്പോള്‍ തന്നെ വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടു.
അയാള്‍ ആരെന്നോ അയാളുടെ പേരിന്റെ രണ്ടാം ഭാഗം എന്താണെന്നോ എന്നത് ഇവിടെ വിഷയമല്ല. ദയവായി താന്‍ പറയുന്ന അഭിപ്രായങ്ങളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വളച്ചൊടിക്കരുതെന്നും അഹാന കുറിച്ചു. യുവാവ് വരുന്നതു കണ്ട് അനിയത്തി ഹന്‍സികയാണ് ഓടി വന്ന് വാതില്‍ അടച്ചത്. സാഹചര്യം മനസിലാക്കി വിവേകപൂര്‍വം ഇടപെട്ട അനിയത്തിയെ കുറിച്ച് അഭിമാനമുണ്ടെന്നും താരം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക