ഒരു കാറിൽ നിന്ന് ഒരാൾ ബാഗ് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഓൺലൈനിൽ വൈറലായിരിക്കുന്നത്. കാരണം, പട്ടാപ്പകൽ വെളിച്ചത്തിൽ അത്രയേറെ സ്വാഭാവികതയോടെയാണ് മോഷണം നടന്നിരിക്കുന്നത്. മോഷണം വ്യക്തമാക്കുന്ന സി സി ടി വി ഫൂട്ടേജ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്.
പാർക്ക് ചെയ്ത കാറിൽ നിന്ന് നിസ്സാരമായി മോഷണം നടത്താൻ ഒരാൾ ഉപയോഗിച്ച തന്ത്രമാണ് നെറ്റിസൺസിന്റെ ശ്രദ്ധ ആകർഷിച്ചത്. ഒരാൾ റോഡരികിൽ കാർ പാർക്ക് ചെയ്യുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. റോഡ് അരികിലേക്ക് ഒരാൾ കാർ പാർക്ക് ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
റോഡ് അരികിൽ കാർ പാർക്ക് ചെയ്ത ആൾ ഡ്രൈവർ സീറ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നു. ഈ സമയത്ത് സാധാരണ പോലെ കാറിന്റെ അരികിലേക്ക് എത്തുന്ന ഒരാൾ പിന്നിലെ ഡോർ ചെറുതായി തുറക്കുകയാണ്. ഇത് കഴിയുമ്പോഴേക്കുമാണ് കാറിൽ നിന്ന് ഇറങ്ങിയ ആൾ കാർ ലോക്ക് ചെയ്യുന്നത്.
കറുത്ത ജാക്കറ്റ് ധരിച്ചെത്തിയ യുവാവാണ് തന്ത്രപരമായി കാറിന്റെ പിന്നിലെ ഡോർ തുറന്നിടുന്നത്. ഇതിനു പിന്നാലെ ഇയാൾ യാതൊരു സംശയവും തോന്നാത്ത വിധത്തിൽ രംഗത്തു നിന്ന് അപ്രത്യക്ഷമാകുകയാണ്. അതേസമയം, തന്റെ കാറിന്റെ പിൻവാതിൽ അൺലോക്ക് ചെയ്ത് തുറന്നിരിക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ അത് പാർക്ക് ചെയ്ത ശേഷം നടക്കുകയാണ്. കാറിന്റെ ഉടമസ്ഥൻ കാറിനരികിൽ നിന്ന് പോയതിനു ശേഷം കറുത്ത ജാക്കറ്റ് ധരിച്ചയാൾ വീണ്ടും കാറിന് സമീപം പ്രത്യക്ഷപ്പെടുകയാണ്.
ഇതിനു പിന്നാലെ അൺലോക്ക് ചെയ്തിട്ട ഡോറിലൂടെ കള്ളൻ കാറിനുള്ളിലേക്ക് കയറുകയാണ്. ഉടമ സമീപത്ത് എവിടെയും ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം കാറിന് ഉള്ളിലേക്ക് പ്രവേശിക്കുന്ന കള്ളൻ ലാപ് ടോപ് ബാഗ് എന്ന് തോന്നിപ്പിക്കുന്ന ബാഗുമായി എതിർവശത്തെ ഡോറിലൂടെ പുറത്തേക്ക് പോകുകയാണ്.
https://youtu.be/AUAvzjqyOqM
പ്രതികരിക്കാൻ ഇവിടെ എഴുതുക