തിങ്കളാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.
കൊവിഡ് വാക്സിന് വിതരണത്തിനായുള്ള ഡ്രൈ റണ്‍ രണ്ടാംഘട്ടവും സംസ്ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കി
കേരളത്തില്‍ ഈ ഒരാഴ്ച്ച മഴ ശക്തിപ്പെടാന്‍ കാരണം കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കുന്നതിന്റെയും ആഗോള കാലാവസ്ഥ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്റെ സാന്നിധ്യവുമാണ്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. എന്നാൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക