കൊച്ചി: കുണ്ടന്നൂർ മേല്‍പ്പാലവും ഗതാഗതത്തിന് തുറന്നു കൊടുത്തു. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായാണ് നിർവഹിച്ചത്. പൂർണമായും സംസ്ഥാനത്തിന്റെ ഫണ്ടാണ് പാലത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചത്, അതുകൊണ്ട് പൊതുജനങ്ങൾക്ക് ടോൾ നൽകേണ്ട സ്ഥിതിയില്ല.
അനുവദിച്ച തുക മുഴുവന്‍ ചെലവഴിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഈഡൻ എംപി, കെ.വി.തോമസ്, മന്ത്രി ജി. സുധാകരൻ, എംഎൽഎമാരായ എസ്.ശർമ, എം. സ്വരാജ് , പി.ടി.തോമസ് എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക