തമിഴ് സൂപ്പർതാരം വിജയ് യുമായി കൂടിക്കാഴ്ച നടത്തി നടൻ കാളിദാസ് ജയറാം. താരം തന്നെയാണ് മാസ്റ്ററെ കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്.
കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോൾ സംഭവിക്കുന്നത് എന്നാണ് കാളിദാസ് കുറിച്ചിരിക്കുന്നത്. ഇതോടെ വിജയ് യും കാളിദാസും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ പരന്നു.
‘കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോൾ സംഭവിക്കുന്നത്. മാസ്റ്റർ സ്റ്റുഡന്റിനെ കണ്ടപ്പോൾ. നന്ദി വിജയ് സർ. ഇത്രയും സമയം ചിലവഴിച്ചതിന്. എന്നെ സംബന്ധിച്ച് വളരെ അമൂല്യമാണിത്’- കാളിദാസ് കുറിച്ചു. നിരവധി പേരാണ് കാളിദാസിന് ആശംസകളുമായി എത്തുന്നത്.
താരത്തിന്റെ സഹോദരി മാളവിക ജയറാമിന്റെ കമന്റും വൈറലാവുകയാണ്. ഇതിന് നിന്നോട് ഞാൻ ഒരിക്കലും ക്ഷമിക്കില്ല എന്നാണ് മാളവിക കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക