യുവതികളെ തടവിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിച്ച നേതാവിന് 1075 വർഷത്തെ തടവ് ശിക്ഷ വിധിച്ച് തുർക്കി കോടതി.
മുസ്ലിം കൾട്ട് നേതാവായ അദ്നാൻ ഒക്തർ എന്നയാൾക്കാണ് ആയിരത്തിലേറെ വർഷത്തെ തടവ് എന്ന അപൂർവ ശിക്ഷ വിധിച്ചതെന്ന് റിപ്പോർട്ടുകൾ. 2018ലാണ് ഇയാൾ അറസ്റ്റിലാകുന്നത്.
ടെലിവിഷൻ പരിപാടികളിൽ ഇയാൾക്കൊപ്പം യുവതികളുടെ വൻനിര തന്നെ എത്തിയിരുന്നു. ഇവരെയാണ് ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തത്.
പരാതിക്ക് പിന്നാലെ വീട്ടിൽ പരിശോധനയിൽ 69,000 ഗർഭനിരോധന ഉറകളാണ് തുർക്കി പൊലീസ് കണ്ടെത്തിയത്. ഇയാളുടെ 200 ഓളം അനുയായികളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക