അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയിൽ പാസായി. കാപിറ്റോൾ ഹാളിൽ നടന്ന അക്രമണത്തിന് പ്രേരണ നൽകിയതിനാണ് ട്രംപിന് മേലുള്ള നടപടി. അമേരിക്കൻ ചരിത്രത്തിലിദാദ്യമായാണ് ഒരു പ്രസിഡന്റിനെ രണ്ട് തവണ ഇംപീച്ച് ചെയ്യുന്നത്. സഭയിൽ നടന്ന വോട്ടെടുപ്പിൽ 197നെതിരെ 231 പേരാണ് പ്രമേയത്തെ അനുകൂലിച്ചത്.
‘മാസ്റ്റര്‍’ കാണാനെത്തി ദിലീപും; തിയേറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി ചേർന്ന പാർലമെന്റ് സമ്മേളനത്തിനിടയിലായിരുന്നു ആക്രമണം നടന്നത്. അഞ്ച് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജോ ബൈഡന് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഇംപീച്ച്മെന്റ് നടപടികള്‍ നടക്കുന്നത്. ജനുവരി 20 ന് ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കും.
സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറഞ്ഞ് മോഹന്‍ കുമാര്‍ ഫാന്‍സ് ട്രെയ്ലര്
പ്രതികരിക്കാൻ ഇവിടെ എഴുതുക