കോവിഡ് വ്യാപനത്തിനും ലോക്ക് ഡൗണിനും ശേഷം സ്കൂളുകൾ തുറക്കാനൊരുങ്ങി രാജ്യ തലസ്ഥാനം. ഈ മാസം 18ന് ഡല്‍ഹിയിലെ സ്കൂളുകള്‍ തുറക്കും. നീണ്ട പത്ത് മാസങ്ങൾക്കു ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. സിബിഎസ്ഇ പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സ്കൂളുകൾ തുറക്കാനുള്ള തീരുമാനം.
‘നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി നിറയ്ക്കുന്നു’; വീണയ്ക്ക് ജന്മദിനാശംസയുമായി മുഹമ്മദ് റിയാസ്
സ്കൂളുകൾ തുറന്ന് ക്ലാസുകൾ ആരംഭിക്കുന്നതോടെ രക്ഷിതാക്കളുടെ അനുമതിയോടുകൂടി കുട്ടികൾക്ക് സ്കൂളിലെത്താം. ഹാജര്‍ നിര്‍ബന്ധമല്ലെന്നും എന്നാല്‍ സ്കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ വിവരം സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക