യു.കെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം 50 രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഈ വകഭേദത്തെ സംബന്ധിച്ച് 2020 ഡിസംബർ പതിനാലിനാണ് ലോകാരോഗ്യ സംഘടനയ്ക്ക് ആദ്യ സൂചന ലഭിക്കുന്നത്. എന്നാൽ കൂടുതൽ വിശദമായ പഠനങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് തന്നെ വൈറസ് വ്യാപിക്കാൻ തുടങ്ങി. വ്യാപനശേഷി കൂടുതലാണെന്നാണ് സമ്പർക്കം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചതായി ലോകാരോഗ്യ സംഘടന അറിയിക്കുന്നു. മാത്രമല്ല, വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനിൽ കണ്ടെത്തിയതായി സംശയവുമുണ്ട്. ഇക്കാര്യത്തിൽ പക്ഷെ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്.
നാല് വര്‍ഷത്തിനുള്ളില്‍ വിവാഹിതയാക്കും; വിവാഹശേഷം അഭിനയിക്കില്ല; നമിത പ്രമോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക