ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും ഒന്നിച്ച് 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗുരു’. മണിരത്നത്തിന്റെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നത്. ഗുരുവിന്റെ പ്രീമിയറിനായി ന്യൂയോര്‍ക്കിലെത്തിയ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ ഐശ്വര്യ. ‘അന്ന് ഈ ദിവസം… 14 വര്‍ഷം… എന്നന്നേക്കും ഗുരു..’ താരം കുറിച്ചു.
സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറഞ്ഞ് മോഹന്‍ കുമാര്‍ ഫാന്‍സ് ട്രെയ്ലര്
സംവിധായകൻ മണിരത്നത്തിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിരക്കിലാണ് ഐശ്വര്യ. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്നത്. വിക്രം നായകനാകുന്ന ചിത്രത്തിൽ കാര്‍ത്തി, ജയം രവി, ജയറാം, റഹ്മാന്, തൃഷ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
https://www.instagram.com/p/CJ9R7uzpBca/?utm_source=ig_embed&utm_campaign=loading
‘മാസ്റ്റര്‍’ കാണാനെത്തി ദിലീപും; തിയേറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക