Home LATEST NEWS സോഷ്യൽ മീഡിയയിൽ തരംഗമായി ‘അദൃശ്യം’

സോഷ്യൽ മീഡിയയിൽ തരംഗമായി ‘അദൃശ്യം’

വിനോദ് കോവൂർ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന അദൃശ്യം എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുകയാണ്. മമ്മൂട്ടി ഉൾപ്പടെ നിരവധി ചലച്ചിത്ര പ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്. വർഷത്തോളമായി ചലച്ചിത്ര – ടിവി രംഗത്ത് പ്രവർത്തിക്കുന്ന കലന്തൻ ബഷീറാണ് ഷോർട്ട് ഫിലിമിൻറെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

സൂര്യ ക്രിയേഷൻസിന്റെ ബാനറിൽ സന്തോഷ് സൂര്യ ആണ് ചിത്രം നിർമിക്കുന്നത്. ഒരു സൈക്കിൾ യാത്രക്കാരനിലൂടെ മുന്നോട്ടു പോകുന്ന ചിത്രത്തിന്റെ കഥ സസ്‌പെൻസും സന്ദേശവും നിറഞ്ഞതാണ്. ചലച്ചിത്ര – ടിവി താരം സനൂജ സോമനാഥാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം എന്ന മെഗാഹിറ്റ് ചലച്ചിത്രത്തിൽ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ ബഷീറിന്റെ പിതാവാണ് കലന്തൻ ബഷീർ. തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ബഷീർ. മരട് എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹംനിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു മലയാള ചലച്ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് കലന്തൻ ബഷീർ.

ഛായാഗ്രഹണം: സജീഷ് രാജ്. എഡിറ്റിംഗ്: വി. ടി. ശ്രീജിത്ത്. പശ്ചാത്തല സംഗീതം: ബോബി ജാക്‌സൺ. പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം. മേക്കപ്പ്: സന്തോഷ് വെൺപകൽ. കലാസംവിധാനം: നാരായണൻ പന്തീരിക്കര. കോസ്റ്റ്യൂംസ്: ഇന്ദ്രൻസ് ജയൻ. അസോസിയേറ്റ് ഡയറക്ടർ: സാബു കക്കട്ടിൽ. സ്റ്റിൽസ്: അനിൽ പേരാമ്പ്ര.

Also Read :   നിങ്ങളുടെ പ്രിയപ്പെട്ട മാരുതി കാറുകൾ വിലകൂടാൻ പോകുന്നു! എന്തുകൊണ്ട്, എപ്പോൾ, എത്ര വില കൂടുമെന്ന് അറിയുക