ഇന്ത്യയിലേക്ക് മാർപാപ്പയെ ക്ഷണിക്കണമെന്ന് കത്തോലിക്ക സഭ. നാളെ പ്രധാനമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെടാനാണ് സഭാ അധ്യക്ഷന്മാരുടെ തീരുമാനം. കൂടിക്കാഴ്ചയിൽ, ജസ്യൂട്ട് വൈദികൻ സ്റ്റാൻസ് സ്വാമിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെടും.
രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ്
കത്തോലിക്ക സഭാ അധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11 മണിക്കാണ്. മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള ക്വാറന്റീനിലായതിനാൽ ചർച്ചയിൽ പങ്കെടുക്കില്ല. നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത് സിബിസിയുടെ അധ്യക്ഷൻ കർദ്ദിനാൾ ഒക്സ് വാൾ ഇഗ്നേഷ്യസ്, കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബസലിസ് ക്ലീവിസ് കത്തോലികക് ബാവ എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക