സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നീക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ പ്രമേയം നിയമസഭ തള്ളി. സ്പീക്കര്‍ സ്ഥാനം ഒഴിയാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കോടെയാണ് വോട്ടിംഗ് ഇല്ലാതെ പ്രമേയം തള്ളിയത്.
നിയമസഭയ്ക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്പീക്കറുടെ കോലം കത്തിച്ചു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ജലപീരങ്കി പ്രയോഗിച്ചു.
അതേസമയം പ്രമേയം ചര്‍ച്ച ചെയ്തതില്‍ അഭിമാനമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും കെഎസ് യു നേതാവിനെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക